ചെങ്ങന്നൂർ വൃത്തിയാക്കി ഡിവൈഎഫ‌്ഐ    ചെങ്ങന്നൂർ ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന ക്ലീൻ ചെങ്ങന്നൂർ ശുചീകരണ പ്രവർത്തനങ്ങളിൽ  85 യൂണിറ്റുകളിലായി 1300 ലേറെ  പ്രവർത്തകർ പങ്കാളികളായി. ബ്ലോക്ക് സെക്രട്ടറി  ജയിംസ് ശാമുവേൽ ഇടനാട്ടിൽ  ശുചീകരണം ഉദ്ഘാടനം ചെയ‌്തു. ശനിയും ഞായറുമായി  ശുചീകരണം പൂർത്തിയാക്കും. ബ്ലോക്ക് പ്രസിഡന്റ് രമ്യ മുരളി, വൈസ് പ്രസിഡന്റ് സതീഷ് ജേക്കബ് ,അശ്വിൻ ദത്ത്, സി ലിജോ, റോണാൾഡ്, ഗോകുൽ എന്നിവർ വിവിധ യൂണിറ്റുകളിൽ നേതൃത്വം നൽകി. Read on deshabhimani.com

Related News