കുടിവെള്ളം എത്തിക്കാതെ പഞ്ചായത്ത് അധിക‌ൃതർ ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്തിൽ വെള്ളപ്പൊക്കക്കെടുതിക്കിരയായ പ്രദേശത്ത് കുടിവെള്ളമെത്തിക്കാതെ പഞ്ചായത്ത് അധിക‌ൃതർ ജനങ്ങളെ ദുരിതത്തിലാക്കി. ആറാം വാർഡിലെ തിരുമംഗലം ഭാഗത്താണ്  കുടിവെള്ളമെത്തിക്കാതിരുന്നത്.  ജലസംഭരണികളോ കിയോസ‌്കുകളോ  ക്രമീകരിക്കാൻ അധിക‌ൃതർ തയ്യാറാകാത്തതിനാൽ ടാങ്കറെത്തുമ്പോൾ മാത്രമാണ് പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നത്.  പ്രളയദുരന്തത്തിൽ തീരാദുരിതമനുഭവിച്ച് ക്യാമ്പുകളിൽ നിന്ന് വീടുകളിലെത്തിയവരുടെ ദുരിതം ഇരട്ടിപ്പിക്കുന്ന നടപടികളാണ് അധിക‌ൃതരിൽ നിന്നുണ്ടാകുന്നത്. Read on deshabhimani.com

Related News