ഇടവിളകൃഷിക്ക‌് 76 ലക്ഷം രൂപ ധനസഹായം നൽകുംകായംകുളം ഓണാട്ടുകര വികസന ഏജൻസി പച്ചക്കറി കിഴങ്ങുവർഗ ഇടവിള കൃഷി ചെയ്ത കർഷകർക്ക് ധനസഹായം നൽകുന്നു. ഏജൻസിയുടെ പരിധിയിലെ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലെ 32 കൃഷിഭവനുകളുടെ പരിധിയിൽ പച്ചക്കറി കിഴങ്ങുവർഗ ഇടവിളകൃഷി ചെയ‌്ത 4710 കർഷകർക്ക‌് 76,97,100  രൂപയാണ് ധനസഹായമായി നൽകുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ, മുതുകുളം, ചാരുംമൂട്, ഓച്ചിറ ,ശാസ്താംകോട്ട, ചവറ എന്നീ ബ്ലോക്കുകളിൽ 513.16 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കിയത‌്. ഹെക്ടറിന് 15,000 രൂപ നിരക്കിലാണ് ധനസഹായം. ആർകെവിവൈ പദ്ധതി പ്രകാരം ഓണാട്ടുകര വികസന ഏജൻസിക്കനുവദിച്ച ഫണ്ടിൽ നിന്നാണ്  ധനസഹായം.  ഹരിപ്പാട് ബ്ലോക്കിലെ 411 കർഷകർക്ക് 8,40,000 രൂപയും  മുതുകുളം ബ്ലോക്കിലെ 1666 കർഷകർക്കായി 24,03,600 രൂപയുമാണ് ധനസഹായമായി നൽകുക. ചാരുംമൂട് ബ്ലോക്കിൽ 611 കർഷകർക്ക് 20,01,000 രൂപയും ഓച്ചിറയിലെ 462 കർഷകർക്ക‌് 11, 10,000 രൂപയും നൽകും. ശാസ്താംകോട്ട ബ്ലോക്കിൽ 324 കർഷകർക്ക് 6,30,000 രൂപയും ചവറയിലെ 166 കർഷകർക്ക് 2,62,500 രൂപയും അമ്പലപ്പുഴ കരുവാറ്റ കൃഷിഭവനിൽപ്പെട്ട 531 കർഷകർക്കായി 4,50,000 രൂപയും അനുവദിച്ചു. Read on deshabhimani.com

Related News