ജയിൽനിറയ‌്ക്കൽ സമരം ജില്ലയിൽ പതിനായിരം പേർ പങ്കെടുക്കുംആലപ്പുഴ ആഗസ‌്ത‌് ഒമ്പതിന‌് കിസാൻ സഭ നടത്തുന്ന ജയിൽ നിറയ‌്ക്കൽ സമരത്തിൽ 10000 കർഷകരും തൊഴിലാളികളും പങ്കെടുക്കും.  കേന്ദ്രസർക്കാരിന്റെ കർഷക‐തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി  ആഗസ‌്ത‌് ഒമ്പതിന‌് അഖിലേന്ത്യ കിസാൻ സഭ നടത്തുന്ന ജയിൽ നിറയ‌്ക്കൽ സമരത്തിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് ബിഎസ‌്എൻഎൽ ഓഫീസ‌് ഉപരോധത്തിൽ ജില്ലയിൽ  പതിനായിരം കർഷകരെയും തൊഴിലാളികളെയും പങ്കെടുപ്പിക്കും. കേരള കർഷകസംഘം, സിഐടിയു, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ ജില്ലാതല ഭാരവാഹി യോഗത്തിന്റേതാണ‌് തീരുമാനം. ആഗസ‌്ത‌് ഒന്നുമുതൽ ഒമ്പതുവരെ പാർലമെന്റിനുമുമ്പിൽ കിസാൻസഭ കുത്തിയിരിപ്പ‌് സമരം സംഘടിപ്പിക്കുന്നുണ്ട‌്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ യോഗം ഉദ‌്ഘാടനം ചെയ‌്തു. പി പി ചിത്തരഞ്ജൻ അധ്യക്ഷനായി. സി ബി ചന്ദ്രബാബു, ജി ഹരിശങ്കർ, സി എസ‌് സുജാത, എം സത്യപാലൻ, കെ എച്ച‌് ബാബുജാൻ, എ മഹേന്ദ്രൻ, എം എ അലിയാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News