ആദ്യദിനം എംബിബിഎസിൽ 600 പേർ പ്രവേശനം നേടിതിരുവനന്തപുരം  സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ/ ദന്തൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നതിനുളള  തത്സമയ  കൗൺസലിങ്ങിന്റെ ആദ്യ ദിനം എംബിബിഎസിൽ 600 പേർ പ്രവേശനം നേടി.  തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ പഴയ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ‌്ച രാവിലെ ആരംഭിച്ച മോപ‌് അപ‌് കൗൺസലിങ്ങിൽ (സ‌്പോട്ട‌് അഡ‌്മിഷൻ) എട്ടായിരം വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 30,000 പേർ പങ്കെടുത്തു.  രാവിലെ നീറ്റ‌് നാലായിരംവരെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു കൗൺസലിങ്‌. ഇതിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള  മുഴുവൻ  സീറ്റിലും പ്രവേശനം പൂർത്തിയാക്കി. സ്വാശ്രയ കോളേജുകളടക്കം ആദ്യദിനം 600 എംബിബിഎസ‌് സീറ്റുകളിൽ പ്രവേശനം നൽകി.   Read on deshabhimani.com

Related News