മന്ത്രി എ കെ ബാലൻ ക്യാമ്പുകൾ സന്ദർശിച്ചു

വെൺമണി കിഴക്കേത്തുരുത്തി കോളനി മന്ത്രി എ കെ ബാലൻ സന്ദർശിക്കുന്നു


ചെങ്ങന്നൂർ മന്ത്രി എ കെ ബാലൻ  ചെങ്ങന്നൂരിലെ  വിവിധ ദുരിതാശ്വാസ ക്യാമ്പുകളും കോളനികളും സന്ദർശിച്ചു.  പാണ്ടനാട് പഞ്ചായത്തിലെ പൂപ്പരത്തി കോളനി,  തുരുത്തിക്കാട് കോളനി,  ഇല്ലിമല ക്യാമ്പ്,  വെന്മണി പഞ്ചായത്തിൽ കിഴക്കേതുരുത്തി കോളനി, ആലും തുരുത്ത് ക്യാമ്പ്,  ചെറിയനാട് പഞ്ചായത്തിൽ അമരേത്ത് കുറ്റി കോളനി ,  ചെങ്ങന്നൂർ നഗരസഭ ക്യാമ്പ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, മാന്നാർ ഏരിയ സെക്രട്ടറി പി ഡി ശശിധരൻ, ആർ രാജഗോപാൽ, പി ആർ രമേശ് കുമാർ, സി ജയചന്ദ്രൻ, നെൽസൺ ജോയി, ബെന്നിക്കുട്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു.  Read on deshabhimani.com

Related News