കാലിക്കടവിൽ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണംപിലിക്കോട്  കേരള ലളിത കലാ അക്കാദമി, പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടേയും നേതൃത്വത്തിൽ   ഒന്ന് മുതൽ നാല് വരെ കാലിക്കടവ് കരക്കകാവ് ഓഡിറ്റോറിയത്തിൽ മാർക്സിന്റെ 200 ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാർക്സിസം കല സമൂഹം എന്ന വിഷയത്തിൽ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണവും ചിത്രകലാ ക്യമ്പും സംഘടിപ്പിക്കും.  ബുധനാഴ്ച രാവിലെ പത്ത് മുതൽ 24 ഓളം ചിത്രകാരൻ മാർ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌  അഞ്ചിന് മാർക്സിസം ജീവിതവും രചനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് സംഗീത നാടക അക്കാദമിയുടെ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ലക്ഷ്‌മി അഥവ അരങ്ങിലെ അനാർക്കലി നാടകം അരങ്ങേറും.  വാർത്താ സമ്മേളനത്തിൽ  സംഘാടക സമിതി ചെയർമാൻ എം രാജഗോപാലൻ എം എൽഎ, രവീന്ദ്രൻ കൊടക്കാട്, എൻ രവീന്ദ്രൻ, ടി രാജൻ, പി മഷൂദ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News