വെല്ലുവിളികൾ ഏറ്റെടുക്കാൻ സമൂഹം തയ്യാറാകണം ‐മന്ത്രികുറ്റ്യാടി   കേന്ദ്ര സർക്കാറിന്റെ ജന ദ്രോഹ നയത്താൽ കേരളത്തിന്റെ സർവ മേഖലകളിലും ദുരിതം നേരിടുകയാണ്.ഇന്ത്യയിലെ ദേശ സാൽകൃതബാങ്കുകളും സ്വകാര്യവൽകരണത്തിന്റെ ഭാഗമായി നില നിൽപ്്‌ ചോദ്യം ചെയ്യപ്പെടുകയാണെന്ന്‌ മന്ത്രി കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ വടയം ശാഖ വട്ടോളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിലെ സഹകരണ ബാങ്കുകളെ സംരക്ഷിക്കാൻ ജനങ്ങൾ തയ്യാറായതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വിജയം. സഹകരണ ധനകാര്യ സ്ഥാപനങ്ങളെ കൂടുതൽ വിജയത്തിലേക്ക്‌ എത്തിക്കാനാണ് സർക്കാർ കേരള ബാങ്ക് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.  വട്ടി പലിശക്കാരിൽ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനാണ്സഹകരണ ബാങ്ക് 'മുറ്റത്തെ മുല്ല’ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചതെന്നും മന്ത്രി പറഞ്ഞു.  കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് അധ്യക്ഷനായി. ബാങ്ക് സെക്രട്ടരി കെ ബീന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ ഉദയഭാനു ആദ്യ നിക്ഷേപം സ്വീകരിച്ചു. എം മെഹബൂബ് ലോക്കർ ഉദ്ഘാടനവും കോർ ബാങ്കിംഗ് സി അബ്ദുൾ മുജീബും നെൽ കൃഷിപ്രോത്സാഹന വായ്പാ വിതരണം ഏ കെ അഗസ്റ്റിനും വ്യാപാര മിത്ര ലോൺ കെ വിഷ്ണുവും കുടുംബശ്രീ വായ്പാ വിതരണം സി എൻ ബാലകൃഷ്ണനം ഉദ്ഘാടനം ചെയ്തു.വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും, രാട്രീയ  പാർടി  നേതാക്കളും സഹകാരികളും സംസാരിച്ചു.ബാങ്ക് പ്രസിഡന്റ് വി വി മുഹമ്മദ് സ്വാഗതവും പി സി രവീന്ദ്രൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News