വ്യാപാരസ്ഥാപനങ്ങൾക്ക‌് ഓൺലൈൻ രജിസ്‌ട്രേഷൻ  ആലപ്പുഴ  ജില്ലയിലെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും പുരവള്ളങ്ങളും ആഗസ‌്ത‌് 14നകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണമെന്നും  രജിസ്‌ട്രേഷൻ നിലവിലുള്ളവർ ംംം.ഹര.സലൃമഹമ.ഴ്ീ.ശി  സൈറ്റ് മുഖേന പുതുക്കണമെന്നും ജില്ല ലേബർ ഓഫീസർ അറിയിച്ചു. സമയബന്ധിതമായി രജിസ്‌ട്രേഷൻ എടുക്കൽ, പുതുക്കൽ എന്നിവ നടത്താത്ത സ്ഥാപനങ്ങൾക്കും പുരവളളങ്ങൾക്കുമെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടാവും. ഒറ്റത്തവണ  പിഴയായ  5000 രൂപയും താമസം വരുത്തുന്ന ഓരോ ദിവസത്തിനും 250 രൂപ വീതവും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ ഉടമകൾ അസി.ലേബർ ഓഫീസ്/അക്ഷയ സെന്ററുമായി ബന്ധപ്പെട്ട‌് പ്രോസിക്യൂഷൻ നടപടികളിൽ നിന്ന‌് ഒഴിവാകണമെന്ന് ജില്ല ലേബർ ഓഫീസർ അറിയിച്ചു.  Read on deshabhimani.com

Related News