എൽഡിഎഫ‌് ധർണ ഇന്ന‌്ആലപ്പുഴ പശ‌്ചിമബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കശാപ്പിനെതിരെ എൽഡിഎഫ‌് ആലപ്പുഴ ജില്ലാ കമ്മിറ്റി ചൊവ്വാഴ‌്ച പ്രതിഷേധ ധർണ സംഘടിപ്പിക്കും. വൈകിട്ട‌് നാലിന‌് ആലപ്പുഴ ബോട്ട‌്ജെട്ടിക്കു സമീപം  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ ഉദ‌്ഘാടനംചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ‌് അധ്യക്ഷനാകും. എൽഡിഎഫ‌് ഘടകകക്ഷി നേതാക്കൾ സംസാരിക്കും.   ബംഗാളിൽ ത‌ൃണമൂൽ കോൺഗ്രസിന്റെ നേത‌ൃത്വത്തിൽ ഇടതുപക്ഷ പ്രവർത്തകർക്കുനേരെ നടന്ന ആക്രമണങ്ങൾ ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനുശേഷം അതിഭീകരമാംവിധം രൂക്ഷമാണ‌്. ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി‐ ആർഎസ‌്എസ‌് സംഘം ഭീകരമായ ആക്രമണമാണ‌് അഴിച്ചുവിടുന്നത‌്. ആദിവാസി നേതാക്കൻമാരടക്കം നാല‌് സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. ഇത്തരത്തിലുള്ള ജനാധിപത്യ കശാപ്പിനെതിരെ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ധർണയിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന‌് എൽഡിഎ‌ഫ‌് ജില്ലാ കൺവീനർ ആർ നാസർ അഭ്യർഥിച്ചു. Read on deshabhimani.com

Related News