ഓപ്പറേഷൻ സാഗർ റാണി ഊർജിതംകോഴിക്കോട‌്    മീനിൽ  ഫോർമലിൽ അംശം കണ്ടെത്തിയതിനെ തുടർന്ന‌് ഓപ്പറേഷൻ സാഗർ റാണി ഉൗർജിതമാക്കി ഭക്ഷ്യവകുപ്പ‌്. വടകരയിൽ ആറ‌് ടൺ മീൻ പിടികൂടിയതിന‌ു പിന്നാലെ കോഴിക്കോട‌് സെൻട്രൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിലും ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ‌് പരിശോധന കർശനമാക്കിയത‌്. പിടിച്ചെടുത്ത മീൻ തുടർപരിശോധനക്കായി മലാപ്പറമ്പിലെ റീജണൽ അനലറ്റിക്കൽ ലാബിലേക്ക‌് അയച്ചിട്ടുണ്ട‌്. ഫലം വന്നതിനു ശേഷം കൂടുതൽ നടപടിയിലേക്ക‌് കടക്കും.  ഞായറാഴ‌്ച സെൻട്രൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ മൂന്ന‌് കിലോ അയലയിലാണ‌് ഫോർമലിൻ കണ്ടെത്തിയത‌്. മീൻ എവിടെനിന്ന‌് കൊണ്ടുവന്നതാണെന്ന‌് വ്യക്തമല്ല. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ കെ സുജയൻ, ഡോ. വിഷ‌്ണു എസ‌് ഷാജി, കോർപറേഷൻ വെറ്ററിനറി സർജൻ ഡോ. ശ്രീഷ‌്മ, വി ബിജില എന്നിവർ പരിശോധനക്ക‌് നേതൃത്വം നൽകി. Read on deshabhimani.com

Related News