ഭർത്താവ് ഉൾപ്പെടെ നാല് പേരെ അറസ്്‌റ്റ്‌ചെയ്‌തുഗൂഡല്ലൂർ ഊട്ടി ഇടുഹട്ടി സ്വദേശി രവിയുടെ മകൾ ശോഭന (25)യെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇടുഹട്ടി സ്വദേശികളായ ഭർത്താവ് പ്രഭു (37) പ്രഭുവിന്റെ പിതാവ് മണി, മാതാവ് ചിന്ന, സഹോദരൻ മുരുകേശ് എന്നിവരെയാണ് ഊട്ടി പോലീസ് അറസ്റ്റു ചെയ്തത്. ഏഴ് വർഷം മുമ്പാണ് അയൽവാസികളായ പ്രഭുവിന്റെയും ശോഭനയുടെയും വിവാഹം നടന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്. കുടുംബ പ്രശ്നത്തെത്തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതേത്തുടർന്ന് ശോഭന  സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ മാസമാണ് പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ ചർച്ചയെത്തുടർന്ന് ശോഭന ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയത്.   മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെയും പോലീസ് അറസ്റ്റു ചെയ്തത്.  Read on deshabhimani.com

Related News