ചികിത്സാ ചെലവ്‌ സ്‌പോട്‌സ്‌ കൗൺസിൽ വഹിക്കും വോളി താരം നിഖിലിന്‌ അടിയന്തിര ചികിത്സാ സഹായമായി ഒന്നര ലക്ഷംകാസർകോട്‌ യൂത്ത്‌ വോളി താരം നിഖിലിന്‌ അടിയന്തിര ചികിത്സ സഹായമായി  സംസ്ഥാന സർക്കാർ ഒന്നര ലക്ഷം രൂപ അനുവദിച്ചു. കായിക മന്ത്രി ഇ പി ജയരാജനാണ്‌ തുക നൽകാൻ നിർദേശിച്ചത്‌.ചുമതലയേറ്റ ഉടനാണ്‌ മന്ത്രി ചികിത്സസഹായത്തിനുള്ള അപേക്ഷ  പരിഗണിച്ച്‌  ഒന്നര  ലക്ഷം രൂപ നൽകാൻ തീരുമാനിച്ചത്‌.നിഖിലിന്റെ ചികിത്സ ചെലവ്‌ പൂർണമായി വഹിക്കാൻ സംസ്ഥാന സ്‌പോട്‌സ്‌ കൗൺസിലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌്‌. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പോട്‌സ്‌ കൗൺസിൽ ചികിത്സ ചെലവ്‌ വഹിക്കും. നട്ടെല്ലിന് അർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണിപ്പോൾ നിഖിൽ.  ഒരു മാസം മുമ്പ് നടുവിന് അനുഭവപ്പെട്ട ചെറിയ വേദനയാണ് നിഖിലിനെ തളർത്തിയത്. വ്യായായമത്തിലൂടെ പരിഹരിക്കാൻ നോക്കിയെങ്കിലും നടന്നില്ല. കാഞ്ഞങ്ങാട്ടെ എല്ലുരോഗ വിദഗ്ദ്ധർ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മംഗളൂരു ആശുപത്രിയിൽ  നടത്തിയ സ്‌കാനിങ്ങിലൂടെയാണ് നട്ടെല്ലിന് ബാധിച്ച രോഗം അർബുദമാണെന്ന് കണ്ടെത്തിയത്. കാസർകോട് ജില്ലയിലെ കിനാനൂർ ‐കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം പുല്ലുമല സ്വദേശിയാണ്‌   ടി വി നിഖിൽ. കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെയും ഉഷയുടെയും മകനാണ്‌. കളിയെ നെഞ്ചേറ്റിയ ഈ കൗമര താരം വോളിബോൾ കോർട്ടിലെ മിന്നൽ പിണരാണ്‌. കിണാവൂർ ചന്തു ഓഫീസർ അക്കാദമിയിൽ അംഗമായിരുന്നു. കളത്തിലേക്ക് കൊടുങ്കാറ്റായി പന്തടിച്ചും മതിൽക്കെട്ടുപോലെ ബ്ലോക്കുകൾ തീർത്തുമുള്ള മിന്നുംപ്രകടനത്തിലൂടെ കാസർകോട് സെൻട്രലൈസ്‌ഡ്‌ സ്‌പോട്‌സ്‌ ഹോസ്‌റ്റലിൽ പ്രവേശനം ലഭിച്ചു.  ഇപ്പോൾ കാസർകോട് ഗവ. കോളേജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. സ്‌കൂൾ ഗെയിംസിൽ ജില്ലാ ടീമിലും സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിലും  സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്‌.  Read on deshabhimani.com

Related News