പ്രളയം: ജില്ലയ്‌ക്ക്‌ നഷ്ടം 3690.49 കോടി

ലോകബാങ്ക്‌ പ്രതിനിധികൾ പാണ്ടനാട്‌ കൃഷിനശിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നു


  ആലപ്പുഴ . വീടുകളുടെ നാശനഷ്ടം കൂടാതെയാണിത‌്.   കെട്ടിടങ്ങൾക്ക്  217.2094 കോടി, റോഡുകൾ പാലങ്ങൾ 1230.63കോടി, നഗരത്തിലെ ഓടകൾ, മറ്റു സൗകര്യങ്ങൾ 11. 55 കോടി, ഗ്രാമീണ പശ‌്ചാത്തലമേഖല   117.71 കോടി, ജലസ്രോതസുകൾ (ഇറിഗേഷൻ വിഭാഗം)  337.02 കോടി, ഫിഷറീസ്, ടൂറിസം മേഖലകളിലെ ജീവനോപാധികളുടെ നഷ്ടം  234.189 കോടി,  കൃഷി﹣ കന്നുകാലി മേഖല 1536.964 കോടി, വൈദ്യുതി വകുപ്പ് 5.22 കോടി എന്നീക്രമത്തിലാണ‌് നഷ്ടക്കണക്ക്. ഓരോ വകുപ്പിന്റെയും നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് അവരവർ നേരിട്ട‌് നൽകണമെന്ന പ്രതിനിധികൾ നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളായ വിനായക് ഘട്ടാട്ടേ, യെഷിക മാലിക്, ദീപാ ബാലകൃഷ്ണൻ, പീയൂഷ് സെക്‌സരിയാ, അലോക് ഭരദ്വാജ്, ടുലാൽ ചന്ദ്ര ശർമ, അശോക് ശ്രിവാസ‌്തവ, പ്രിയങ്ക ദിസ്സനായകേ, പി കെ കുര്യൻ, ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്. എ ഡി ബി പ്രതിനിധികമുണ്ടായിരുന്നു.   സംഘം ബുധനാഴ്‌ചയാണ‌് ആലപ്പുഴ സന്ദർശിച്ചത‌്.  കലക്ടറുടെ ചുമതലയുള്ള ഗ്രാമ വികസന സെക്രട്ടറി എൻ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗസ‌്റ്റ‌് ഹൗസിൽ സംഘത്തെ സ്വീകരിച്ചു. തുടർന്ന്  അവലോകന യോഗം ചേർന്നു.   യോഗ ശേഷം സബ് കലക്ടർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ സംഘം കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം, കനകശേരി പാടശേഖരം, മട വീഴ‌്ചയുണ്ടായ സ്ഥലങ്ങൾ, പനക്കൽ ചിറ, മീനപ്പള്ളി കായൽ, ആറുപങ്ക് പാടശേഖരം, ഇരുമ്പനം എന്നിവിടങ്ങളാണ് സംഘം സന്ദർശിച്ചത്. തുടർന്ന‌് ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.  ഇനി ഇവർ തൃശൂരിലേക്ക‌് പോകും. Read on deshabhimani.com

Related News