മാവേലിക്കരയിൽ നാളെ ഏറ്റുവാങ്ങും     മാവേലിക്കര മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക  വെള്ളിയാഴ‌്ച രണ്ട‌് കേന്ദ്രങ്ങളിൽവച്ച് ഏറ്റുവാങ്ങുമെന്ന് ആർ രാജേഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാവേലിക്കര നഗരസഭ, തഴക്കര, തെക്കേക്കര പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തുക രാവിലെ 9.30ന് നഗരസഭാ ടൗൺ ഹാളിൽ വച്ച‌് ഏറ്റുവാങ്ങും. വള്ളികുന്നം, താമരക്കുളം, പാലമേൽ, നൂറനാട്, ചുനക്കര പഞ്ചായത്തുകളിലെ തുക 10.30ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ മന്ത്രി ജി സുധാകരനും, മന്ത്രി പി തിലോത്തമനും ചേർന്ന് ഏറ്റുവാങ്ങും.    പ്രളയം ബാധിക്കാത്ത പ്രദേശങ്ങളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ ആരാധനാലയങ്ങൾ പ്രവാസികൾ തുടങ്ങി എല്ലാവർക്കും ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായോ ഡ്രാഫ്റ്റായോ സംഭാവനകൾ നൽകാം. നിർബന്ധിത ധനശേഖരണമില്ല. കൊടിക്കുന്നിൽ സുരേഷ് എംപി, കലക്ടർ എസ് സുഹാസ്, ദുരിതാശ്വാസ നിധിയുടെ സ്‌പെഷ്യൽ ഓഫീസർ പി വേണുഗോപാൽ, എഡിസി ഷിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സർക്കാർ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും എംഎൽഎ അറിയിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, തഹസീൽദാർ എസ് സന്തോഷ്‌കുമാർ, എഡിസി ഷിൻസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News