എബിവിപി ആക്രമണത്തിൽ എസ‌്എഫ‌്ഐ നേതാക്കൾക്കടക്കം പരിക്ക‌്

എബിവിപിക്കാരുടെ മർദനത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ കഴിയുന്ന എസ്‌എഫ്‌ഐ പ്രവർത്തകർ


കായംകുളം  എസ്എഫ‌്ഐ പ്രകടനത്തിന് നേരെ എബിവിപി ആക്രമണം. നേതാക്കൾക്കടക്കം പരിക്ക‌്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ‌്ണു ശോഭയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിന് നേരെയാണ് എബിവിപിക്കാർ ആക്രമണം അഴിച്ചുവിട്ടത്. ബുധനാഴ‌്ച രാവിലെ ഗവ. ഗേൾസ് ഹൈസ‌്കൂളിനു സമീപമാണ‌് സംഭവം. ആക്രമണത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി വിനീത്, പ്രസിഡന്റ്‌ ലെനിൻ സന്യാൽ, ജോയിന്റ് സെക്രട്ടറി അൻവർ സാദിഖ്, എംഎസ്എം കോളേജ് യൂണിറ്റ് സെക്രട്ടറി രാകേഷ് ക‌ൃഷ‌്ണൻ, അരവിന്ദ് രാജ്, നിഖിൽ തോമസ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News