സ്ഥിരംസമിതി അധ്യക്ഷനെതിരെ അവിശ്വാസ നോട്ടീസ്    ആലപ്പുഴ കോൺഗ്രസ‌്മുസ്ലിംലീഗ‌്  പോര‌് യുഡിഎഫിനെ ശിഥിലമാക്കുമെന്ന‌് ഉറപ്പായതോടെ ഭരണംനിലനിർത്താൻ കോൺഗ്രസ‌്, സ്വന്തം പാർടിക്കാരനായ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. ബി മെഹബൂബിനെതിരെയാണ‌് റീജിയണൽ ജോയിന്റ് ഡയറക്ടറുടെ ചുമതലയുള്ള, കൊല്ലം മേയർക്ക‌് നോട്ടീസ് നൽകിയത്.      കോൺഗ്രസ് കൗൺസിലർമാരായ ആർ ജോഷിരാജ്, ലൈലാബീവി, ലീഗിലെ അഡ്വ. എ എ റസാക്ക്, എ എം നൗഫൽ എന്നിവർ ഒപ്പുവച്ച നോട്ടീസ‌് 15 ദിവസത്തിനകം ചർച്ചയ‌്ക്ക‌് എടുക്കും. എന്നാൽ അവിശ്വാസ പ്രമേയം വരെ കാത്തുനിൽക്കാതെ മെഹബൂബ് കൗൺസിലർ സ്ഥാനം രാജിവയ‌്ക്കാനാണ് സാധ്യത.      യുഡിഎഫ‌് ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയായപ്പോൾ ലീഗ് പ്രതിനിധി നഗരസഭ ഉപാധ്യക്ഷ സ്ഥാനം രാജിവച്ചു. എന്നാൽ, കോൺഗ്രസ് കൗൺസിലർമാർ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവയ‌്ക്കാൻ കൂട്ടാക്കിയില്ല. ഇതോടെ ലീഗിനും കേരള കോൺഗ്രസ് എമ്മിനും നഗരസഭയാൽ സ്ഥാനം ഇല്ലാതായി. കോൺഗ്രസിന്റെ വിശ്വാസവഞ്ചനയ‌്ക്കെതിരെ ലീഗും കേരള കോൺഗ്രസ് എമ്മും രംഗത്തെത്തി. കോൺഗ്രസ് കൗൺസിലർമാർ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം രാജിവച്ചില്ലെങ്കിൽ യുഡിഎഫുമായി സഹകരിക്കില്ലന്ന‌് അവർ പ്രഖ്യാപിച്ചു. തുടർന്ന‌് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബി മെഹബൂബും വികസന സ്ഥിരംസമിതി അധ്യക്ഷ ഷോളി സിദ്ധകുമാറും രാജിക്ക‌് തയ്യാറായില്ല. സമ്മർദ്ദമേറിയപ്പോൾ ഷോളി രാജി നൽകി. മെഹബൂബിനെ ഡിസിസി യോഗത്തിൽ വിളിച്ചുവരുത്തി രാജി ആവശ്യപ്പെട്ടെങ്കിലും മെഹബൂബ് വഴങ്ങിയില്ലെന്ന് മാത്രമല്ല, രാജിവയ‌്ക്കേണ്ടി വന്നാൽ കൗൺസിലർ സ്ഥാനവും രാജിവയ‌്ക്കുമെന്ന് ഭീഷണി മുഴക്കി. തുടർന്ന് ലീഗും കേരള കോൺഗ്രസും നിലപാട് കടുപ്പിച്ചു. ഇതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകാൻ കോൺഗ്രസ് നിർബന്ധിതമായത്. Read on deshabhimani.com

Related News