കെഎസ‌്കെടിയു 3000 വാർഷികവരിക്കാരെ ചേർക്കും  ആലപ്പുഴ ദേശാഭിമാനി പത്രം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ കർഷകതൊഴിലാളി യൂണിയൻ 3000 വാർഷികവരിക്കാരെ ചേർക്കും. മുഴുവൻ മേഖലാ, യൂണിറ്റ‌് കമ്മറ്റികളുംവാർഷിക വരിക്കാരാകും. ഇതോടൊപ്പം യൂണിയൻ ചുമട‌് സബ‌്കമ്മിറ്റി അംഗങ്ങളായ തൊഴിലാളികളും വാർഷിക വരിക്കാരാകും. സെ‌പ‌്തംബർ 30 നകം പ്രവർത്തനം പൂർത്തിയാക്കും. ജില്ലാ കമ്മിറ്റി യോഗത്തിൽ എ ഡി കുഞ്ഞച്ചൻ അധ്യക്ഷനായി. അഖിലേന്ത്യാ വർക്കിങ‌് കമ്മിറ്റി അംഗം ഡി ലക്ഷ‌്മണൻ പങ്കെടുത്തു. ദേശാഭിമാനി പത്രം ക്യാമ്പയിൻ വിജയിപ്പിക്കാൻ മുഴുവൻ യൂണിയൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന‌് ജില്ലാ സെക്രട്ടറി എം സത്യപാലൻ അഭ്യർഥിച്ചു. Read on deshabhimani.com

Related News