എസ‌്എഫ‌്ഐ പ്രവർത്തകരെ യൂത്ത‌് കോൺഗ്രസ‌ുകാർ ആക്രമിച്ചു  ഹരിപ്പാട‌്  എസ‌്എഫ‌്ഐ പ്രവർത്തകരെ യൂത്ത‌് കോൺഗ്രസ‌ുകാർ ആക്രമിച്ചു. ടികെഎംഎം കോളേജിലെ വിദ്യാർഥികളും എസ‌്എഫ‌്ഐ യൂണിറ്റ‌് ഭാരവാഹികളുമായ പ്രണവ‌്, അജയ‌് എന്നിവരെയാണ‌് ആക്രമിച്ചത‌്. ടികെഎംഎം കോളേജിലെ എബിവിപിക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി അഭിജിത്തിനെ വീയപുരത്തെ വീട്ടിലാക്കിയതിന‌ു ശേഷം മടങ്ങുമ്പോഴാണ‌് അജയിനെ യൂത്ത‌് കോൺഗ്രസ‌് നേതാവ‌് ദീപു, ഹരികൃഷ‌്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആക്രമിച്ചത‌്. അജയ‌് ഹരിപ്പാട‌് താലൂക്ക‌് ആശുപത്രിയിൽ ചികിത്സയിലാണ‌്. ദീപു അടക്കം മൂന്നുപേർക്കെതിരെ കേസെടുത്തു.  ചൊവ്വാഴ‌്ച ടികെഎംഎം കോളേജിൽ എബിവിപി ആക്രമണത്തിൽ പരിക്കേറ്റ കവിത, അഖിൽദേവ‌് എന്നിവരെ ഹരിപ്പാട‌് താലൂക്ക‌് ആശുപത്രിയിലെത്തിച്ച‌് മരുന്ന‌് വാങ്ങാനായി പുറത്തേക്കുവന്ന എസ‌്എഫ‌്ഐ യൂണിറ്റ‌് ജോയിന്റ‌് സെക്രട്ടറി പ്രണവിനെ നിരവധി കേസുകളിൽ പ്രതികളും കായംകുളം സ്വദേശികളുമായ സഫർഖാൻ, ശ്രീക്കുട്ടൻ, കുമാരപുരം സ്വദേശി സുജിത്ത‌് എന്നിവരുടെ നേതൃത്വത്തിലാണ‌് മർദിച്ചത‌്. കൈക്ക‌് ഗുരുതരമായി പരിക്കേറ്റ പ്രണവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News