കള്ള് വ്യവസായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ്ആലപ്പുഴ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗീക‌ൃത തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ് നൽകുന്നു.  എംബിബിഎസ്, എംബിഎ, എംസിഎ, ബി ടെക്, എം ടെക്, എം ഫാം, ബിഎഎംഎസ് ബിഡിഎസ്, ബിവിഎസ‌്‌സി ആൻഡ് എഎച്ച്, ബിഎസ‌്‌സി എംഎൽടി, ബി ഫാം, ബിഎസ്‌സി നേഴ്‌സിങ്  ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കാണ് ലാപ്‌ടോപ് നൽകുക.  2018‐19 ഒന്നാം വർഷം പ്രവേശനം ലഭിച്ചതായുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും കേന്ദ്ര/സംസ്ഥാന എൻട്രൻസ് കമീഷണറുടെ അലോട്ട്‌മെന്റ് കത്ത്/ സ്‌കോർഷീറ്റ്/അലോട്ട്‌മെന്റ് ഉത്തരവ്  എന്നിവയും  അപേക്ഷയോടൊപ്പം നൽകണം. ഒക്‌ടോബർ 31നകം ജില്ലാ വെൽഫെയർ ഫണ്ട് ഓഫീസിൽ നൽകണം. കള്ള് ഷാപ്പുകൾ അടഞ്ഞ‌് കിടക്കുന്നതുമൂലം താൽക്കാലികമായി തൊഴിൽ നഷ‌്ടപ്പെട്ടവർ, ഗുരുതരമായ അസുഖം/ അപകടം എന്നിവ മൂലം ജോലി ചെയ്യാൻ സാധിക്കാത്തവർ എന്നിവരൊഴികെ മറ്റു കാരണങ്ങളാൽ തൊഴിലിൽനിന്ന‌് വിട്ടുനിൽക്കുന്നവരുടെ മക്കൾക്ക് ലാപ്‌ടോപ്പിന് അർഹതയില്ല.  Read on deshabhimani.com

Related News