ബിജെപി നേതാവിന്റെ തെരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കിചങ്ങനാശേരി ചങ്ങനാശേരി മുനിസിപ്പാലിറ്റി 21ാം വാർഡിലെ ബിജെപി നേതാവിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. എതിർ സ്ഥാനാർഥി എൽഡിഎഫിലെ സൂര്യ നായരെ(സിപിഐ എം) വിജയിയായി  പ്രഖ്യാപിച്ചു. ചങ്ങനാശേരി മുനിസിപ്പാലിറ്റി 21ാം വാർഡിൽ (പെരുന്ന അമ്പലം വാർഡ്) തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് എൻ പി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പാണ് കോടതി റദ്ദാക്കിയത‌്. അഡ്വ. ഇ എ സജികുമാർ മുഖേന സൂര്യ നായർ ചങ്ങനാശേരി മുനിസിഫ് കോടതിയിൽ ഫയൽചെയ്ത കേസിലാണ് ഉത്തരവ‌്. എൻ പി കൃഷ്ണകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി ജോലിചെയ‌്തിരുന്ന സമയത്താണ‌് തെരഞ്ഞെടുപ്പിൽ മത്സരിച്ചത‌്. ഇക്കാരണത്താലാണ‌്  ചങ്ങനാശേരി മുൻസിഫ് ഡോണി തോമസ് വർഗീസ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ‌്തത‌്. എൻ പി കൃഷ്ണകുമാർ  തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായതിനാൽ കേരള മുനിസിപ്പാലിറ്റി ആക്ട് 86ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന‌് കാട്ടിയാണ‌് ഹർജിക്കാരി കോടതിയെ സമീപിച്ചത്.   നാമനിർദ്ദേശ പത്രിക ഫയൽ ചെയ്ത സമയം എൻ പി കൃഷ്ണകുമാർ  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റുമാനൂർ ഗ്രൂപ്പിലെ കടുത്തുരുത്തി ദേവസ്വത്തിൽ സ്‌പെഷ്യൽ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ജോലി ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 86ാം വകുപ്പിനെ മറികടന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് എൻ ഒ സി നൽകുന്നതിന‌് അവകാശമില്ലെന്നും നാളിതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരികെ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗങ്ങളുടെ പ്രാതിനിധ്യം ഇതോടെ മൂന്നായി ചുരുങ്ങി Read on deshabhimani.com

Related News