കാരുണ്യയാത്ര; സമാഹരിച്ചത‌് രണ്ടര ലക്ഷം  ആലപ്പുഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകുന്നതിന‌് സ്വകാര്യ ബസ് ഉടമകൾ കാരുണ്യയാത്ര വഴി  സമാഹരിച്ചത‌് 2,59,600 രൂപ. ജില്ലയിൽ ഒരു ദിവസം കിട്ടുന്ന കളക്ഷൻ തുക കൈമാറാനായിരുന്നു കാരുണ്യയാത്ര. തുക മന്ത്രി ജി സുധാകരന‌് കൈമാറുമെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ജെ കുര്യനും സെക്രട്ടറി എസ് എം നാസറും അറിയിച്ചു. കാരുണ്യയാത്രയുമായി സഹകരിച്ച ബസ് ഉടമകളെയും ജീവനക്കാരെയും യാത്രക്കാരെയും കെബിടിഎ ഭാരവാഹികൾ അഭിനന്ദിച്ചു. Read on deshabhimani.com

Related News