സഹ. ബാങ്ക് അഴിമതി: ജൂനിയർ ക്ലർക്ക് അറസ്റ്റിൽ

കുട്ടിസീമാശിവ


    മാവേലിക്കര പതിറ്റാണ്ടുകളോളം കോൺഗ്രസ് ഭരണസമിതികളുടെ നിയന്ത്രണത്തിലിരുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നടന്ന 62.56 കോടി രൂപയുടെ അഴിമതിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി ബാങ്കിലെ മുൻ ജൂനിയർ ക്ലർക്ക് കായംകുളം എരുവ കൺമണിയിൽ കുട്ടിസീമാശിവയെ (36) ക്രൈംബ്രാഞ്ച് അറസ‌്റ്റ‌് ചെയ‌്തു. പത്തനംതിട്ട റാന്നി ചെറുകുളഞ്ഞിയിലെ ബന്ധുവീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ‌്‌പി മുഹമ്മദ് കബീർ റാവുത്തരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ടു നടക്കുന്ന അഞ്ചാമത്തെ അറസ‌്റ്റാണിത്. മറ്റു പ്രതികളായ ബാങ്കിന്റെ തഴക്കര ശാഖാ മാനേജർ ജ്യോതി മധു, സീനിയർ ക്ലർക്ക് ബിന്ദു ജി നായർ, ബാങ്ക് പ്രസിഡന്റ് കോട്ടപ്പുറത്ത് വി പ്രഭാകരൻ പിള്ള, സെക്രട്ടറി അന്നമ്മാ മാത്യു എന്നിവർ നേരത്തേ അറസ‌്റ്റിലായിരുന്നു. ഇവർ ജാമ്യത്തിൽ കഴിയുകയാണ്.  2016 ഡിസംബർ 24നാണ് ക്രമക്കേട് കണ്ടെത്തുന്നത്. കോടികളുടെ ക്രമക്കേടിന്റെ കണക്കുകൾ പുറത്തു വന്നശേഷം അന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സജിചെറിയാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തെതുടർന്നാണ് ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്.     Read on deshabhimani.com

Related News