എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ എബിവിപിക്കാർ മർദിച്ചു

എബിവിപിക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ ജയകൃഷ്‌ണനെ ആർ നാസർ സന്ദർശിക്കുന്നു


 ആലപ്പുഴ എസ്ഡി കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ എബിവിപിക്കാർ ക്രൂരമായി മർദിച്ചു. തലയ‌്ക്കും കണ്ണിനും നെഞ്ചിനും പരിക്കേറ്റ യൂണിറ്റ് സെക്രട്ടറിയും കെമിസ്ട്രി മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ ജയക‌ൃഷ‌്ണനെ  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   യാതെരു പ്രകോപനവുമില്ലാതെയാണ‌് സംഘം  ജയക‌ൃഷണനെ ക്രൂരമായി മർദിച്ചത്. എബിവിപി പ്രവർത്തകരായ യദു, ബിനു, അഖിൽ എന്നിവരുടെ നേത‌ൃത്വത്തിലാണ് മർദനമെന്ന‌്  ജയക‌ൃഷ‌്ണൻ പറഞ്ഞു . സംഭവത്തിൽ സൗത്ത് പൊലീസ് കേസെടുത്തു.   ജയകൃഷ്ണനെ സി പി ഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സെക്രട്ടറിയേറ്റ് അംഗം പി പി ചിത്തരഞ്ജൻ തുടങ്ങിയവർ സന്ദർശിച്ചു. Read on deshabhimani.com

Related News