ഇന്ധനവില വര്‍‌ധന: ഹർത്താൽ പൂർണം

ഹർത്താലിനെത്തുടർന്ന് ശൂന്യമായ കായംകുളം കെഎസ്ആർടിസി ബസ് സ്‍റ്റാൻഡ‌്


ചാരുംമൂട്    ഇന്ധനവില വര്‍ധനവിനെതിരെയുള്ള ഹര്‍ത്താലിന്റെ ഭാഗമായി സിപിഐ എം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ പുത്തൻചന്തയിൽ പ്രകടനവും യോഗവും നടന്നു. ലോക്കൽ സെക്രട്ടറി കെ രാജു, അഡ്വ. വി കെ അജിത്ത്, അഡ്വ. വി കെ അനിൽ, ജെ രവീന്ദ്രനാഥ്, കോമളൻ, സി ജി ജലീൽ, ഷീജാ സുരേഷ് എന്നിവർ സംസാരിച്ചു.  കായംകുളം ഹർത്താൽ കായംകുളത്ത് പൂർണം. എൽഡിഎഫ് നേത‌ൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടന്നു. കായംകുളം ടൗണിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.  പ്രൈവറ്റ് ബസ് സ‌്റ്റാൻഡിന് സമീപം നടന്ന യോഗത്തിൽ എൽഡിഎഫ് നേതാക്കളായ കെ എച്ച് ബാബുജാൻ, പി അരവിന്ദാക്ഷൻ, എൻ ശിവദാസൻ, പി ഗാനകുമാർ, എ എ റഹിം, എ അജികുമാർ, എ ഷാജഹാൻ, സജീവ് പുല്ലുകുളങ്ങര, സക്കീർ മല്ലംഞ്ചേരി എന്നിവർ സംസാരിച്ചു. കരീലകുളങ്ങരയിൽ നടന്ന യോഗത്തിൽ എം എ അലിയാർ സംസാരിച്ചു. Read on deshabhimani.com

Related News