പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ‌് പിടിയിൽ

യുനസ്


ഹരിപ്പാട്  ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടു വിവാഹവാഗ‌്ദാനം  നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ‌് അറസ‌്റ്റിൽ. വയനാട് മേപ്പാടി ചോമ്പാളൻ യൂനസ‌് (29) ആണ‌് അറസ‌്റ്റിലായത‌്. ഹരിപ്പാട് പൊലീസാണു അറസ‌്റ്റു ചെയ‌്തത്. ഡോക‌്ടറാണെന്ന വ്യാജേനയാണിയാൾ 24 കാരിയായ യുവതിയുമായി പരിചയപ്പെട്ടത്. വയനാട്ടിലെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ ലിഫ്റ്റ് ഓപ്പറേറ്ററായ യൂനസ് ആഗസ‌്ത‌് അവസാനവാരത്തിൽ ഹരിപ്പാടെത്തിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത‌്.   വയനാട്ടിലെ ലോഡ‌്ജിലെത്തിച്ചായിരുന്നു പീഡനം.  ചതി മനസ്സിലായ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ ഹരിപ്പാട‌്  പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.   തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ  ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി.  അടിയന്തരമായി പെൺകുട്ടിയെ കണ്ടെത്തി ഹാജരാക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് പൊലീസ് കഴിഞ്ഞ ദിവസം പെൺകുട്ടിയേയും  തട്ടികൊണ്ടുപോയ യൂനസിനെയും കസ‌്റ്റഡിയിലെടുത്തത്.   ബന്ധുക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടിയെ ചൊവ്വാഴ‌്ച  ഹൈക്കോടതിയിലും പ്രതിയെ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കും. ഇയാൾ വിവാഹിതനാണ‌്.  ഹരിപ്പാട് സി ഐ ടി മനോജ്, എഎസ്ഐ കെ സജി, പൊലീസുകാരായ സന്തോഷ്, ജയൻ, ദർശന എന്നിവരുടെ നേത‌ൃത്വത്തിലായിരുന്നു  അറസ‌്റ്റ‌്. Read on deshabhimani.com

Related News