പ്രളയം തകർത്ത‌് ഇഷ‌്ടികച്ചൂളകൾമാന്നാർ മഹാപ്രളയത്തെത്തുടർന്ന് പരമ്പരാഗത ഇഷ‌്ടിക വ്യവസായം പ്രതിസന്ധിയിൽ.  ചെറുകിട വ്യവസായമെന്ന രീതിയിൽ തുടങ്ങിയ ഇഷ‌്ടിക നിർമാണം തൊഴിലാളികളുടെ കുടുംബം സുരക്ഷിതമാക്കിയിരുന്നു. കെട്ടിടനിർമാണത്തിന‌്   ഇവിടങ്ങളിലുള്ള ഇഷടികകളാണ് ഒരുകാലത്ത് ഉപയോഗിച്ചിരുന്നത്. പാടശേഖരങ്ങളിലെ ചെളിയുടെ പശപ്പും  ഉറപ്പുമുള്ളതിനാൽ മാന്നാർ ഇഷ‌്ടികകൾക്ക് പ്രിയമേറിയിരുന്നു. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായുള്ള ഇവിടെ നിന്ന‌് ഇഷ‌്ടികകൾ കയറ്റിഅയച്ചിരുന്നു.  ബുധനൂർ കടമ്പൂർ, പാണ്ടനാട‌്, എണ്ണയ‌്ക്കാട‌്, ഇലഞ്ഞിമേൽ എന്നിവിടങ്ങളിലെ ഇഷ‌്ടിക കളങ്ങളാണ‌് പ്രളയമെടുത്തത‌്. ഇഷ‌്ടികകളങ്ങൾ നശിച്ചതോടെ അഞ്ഞൂറോളം തൊഴിലാളി  കുടംബങ്ങളും പട്ടിണിയിലായി.  ഓരേ ചൂളകളിൽ നിർമിച്ച ലക്ഷക്കണകിന് ഇഷ‌്ടികകളാണ് വെള്ളപ്പൊക്കത്തിൽ പൊടിഞ്ഞത‌്.  കൂടാതെ മിഷ്യൻ, ഉയർന്ന ശേഷിയുള്ള കിർലോസ്‌ക്കർ മോട്ടോറുകൾ, ചൂളപ്പുരകൾ, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം പ്രളയത്തിൽ നശിച്ചു. ബാങ്ക് വായ‌്പയോടൊപ്പം സ്വകാര്യ വ്യക്തികളിൽ നിന്നും അമിത പലിശയ‌്ക്ക‌് കടമെടുത്താണ് ഓരോരുത്തരും ഇഷ‌്ടിക നിർമാണ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മാന്നാർ, പാണ്ടനാട്, ബുധനൂർ, കടമ്പൂർ, എണ്ണയ‌്ക്കാട്, പുലിയൂർ എന്നിവിടങ്ങളിലുള്ള മുഴുവൻ ഇഷ‌്ടിക കളങ്ങളും പ്രളയത്തിൽ നശിച്ചിട്ടുണ്ട‌്.  ഒരുകാലത്ത് പഞ്ചായത്തുകളുടെ പ്രധാന വരുമാന കേന്ദ്രവുമായിരുന്നു ഇഷ‌്ടിക നിർമാണം. എന്നാൽ ഇഷ‌്ടിക നിർമാണത്തിനാവശ്യമായ ചെളിയുടെ ദൗർലഭ്യം ഈ വ്യവസായത്തെയാകെ തളർത്തി. കൂടാതെ സിമിന്റ് കട്ടയുടെ നിർമാണം ഗണ്യമായി വർധിക്കുകയും  ചെയ‌്തത‌് ഇഷ‌്ടിക വ്യവസായത്തെ തകർത്തു.  Read on deshabhimani.com

Related News