ഒപ്പമുണ്ട‌് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരണം 14 മുതൽ    ആലപ്പുഴ  ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനുള്ള പ്രചാരണം ഊർജിതമാക്കി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട സംഘങ്ങൾ ഭവനസന്ദർശനം ആരംഭിച്ചു.    തുക നൽകാൻ തയ്യാറായവരുടെ പട്ടിക വാർഡ‌് അടിസ്ഥാനത്തിൽ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച‌് കൂടുതൽ തുക നൽകാൻ കഴിയുന്നവരോട‌് പ്രത്യേക അഭ്യർഥനയുമായാണ‌് സന്ദർശനം. പരമാവധി പേരെ നേരിട്ട‌് കണ്ട‌് തുകസമാഹരണം വിജയിപ്പിക്കാൻ ലക്ഷ്യമിട്ടാണ‌് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത‌്. പ്രളയബാധിതമല്ലാത്ത പ്രദേശങ്ങളിൽ റസിഡന്റ‌്സ‌് അസോസിയേഷൻ യോഗങ്ങൾ വിളിച്ചു ചേർത്തും ധനസമാഹരണത്തിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട‌്.  14മുതൽ 20വരെയാണ് ജില്ലയിൽ വിവിധ നിയോജകമണ്ഡലങ്ങളിൽ ധനസമാഹരണം. മാവേലിക്കരയിൽ  14ന് രാവിലെ 9.30ന‌്  ടൗൺഹാളിലും 10.30ന‌് ഭരണിക്കാവ‌് ബ്ലോക്ക‌് പഞ്ചായത്ത‌് ഹാളിലും നടക്കും. കായംകുളത്ത‌് 14ന‌് പകൽ  മൂന്നിന്  ടൗൺ ഹാളിലും  കുട്ടനാട്  യോഗം 15ന് രാവിലെ 10ന്  മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലും നടക്കും.  അമ്പലപ്പുഴയിൽ 16ന്  രാവിലെ 10ന് കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ ഗവ. എച്ച്എസ്എസിലും വൈകിട്ട് നാലിന് ആലപ്പുഴ ടൗൺ ഹാളിലുമായി നടക്കും. ഹരിപ്പാട്   17ന് രാവിലെ 10ന്   മുനിസിപ്പൽ ഓഫീസിലും  ആലപ്പുഴ മണ്ഡലത്തിലേത് പകൽ മൂന്നിന് കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും  നടക്കും.  അരൂർ മണ്ഡലത്തിലെ ധനസമാഹരണം 18ന്  രാവിലെ 9.30 ന് പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിലും 11ന് എരമല്ലൂർ എം കെ കൺവെൻഷൻ സെന്ററിലും ആയി നടക്കും.  ചേർത്തലയിൽ 18ന് പകൽ മൂന്നിന്  എസ്എൻഎംജിബി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.  ചെങ്ങന്നൂരിൽ 20ന് രാവിലെ 10ന് ഐഎച്ച്ആർഡി കോളജിലും പകൽ മൂന്നിന് മാന്നാർ പഞ്ചായത്ത് ഹാളിലും നടക്കും.  മന്ത്രി ജി സുധാകരൻ ചെയർമാനും മന്ത്രി പി തിലോത്തമൻ വർക്കിങ‌് ചെയർമാനും കലക‌്ടർ എസ് സുഹാസ് കൺവീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ജി വേണുഗോപാൽ, സ‌്പെഷ്യൽ ഓഫീസർമാർ, ജിലപൊ പൊലീസ് മേധാവി, എഡിഎം,  ആലപ്പുഴ സബ് കലക‌്ടർ, ചെങ്ങന്നൂർ ആർഡിഒ, ഡെപ്യൂട്ടികലക‌്ടർ (ദുരന്തനിവാരണം), എൽഎ ഡെപ്യൂട്ടി കലക‌്ടർ, എന്നിവരടങ്ങുന്ന സ‌്റ്റിയറിങ‌് കമ്മിറ്റിയാണ‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത‌്. Read on deshabhimani.com

Related News