സ‌്കൂട്ടറിൽ സഞ്ചരിച്ച മന്ത്രിയെ തടയാൻ ശ്രമം  കായംകുളം  വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി സ‌്കൂട്ടറിൽ പോകുകയായിരുന്ന മന്ത്രി കെ രാജുവിനെ ഒരു സംഘം കോൺഗ്രസ‌് പ്രവർത്തകർ തടയാൻ ശ്രമിച്ചു.    ഹർത്താൽ ദിനത്തിൽ രാവിലെ കായംകുളം റസ‌്റ്റ‌്ഹൗസിന് സമീപമായിരുന്നു സംഭവം. കൊല്ലത്തെ സിപിഐ നേതാവിന്റെ മകന്റെ വിവാഹം രണ്ടാം കുറ്റിയ‌്ക്ക‌് സമീപമുള്ള ഓഡിറ്റോറിയത്തിലായിരുന്നു നടന്നത്.    ഈ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി തലേ ദിവസം തന്നെ മന്ത്രി കായംകുളത്തെ റസ‌്റ്റ‌്ഹൗസിൽ എത്തിയിരുന്നു. തിങ്കളാഴ‌്ച രാവിലെ സിപിഐ പ്രവർത്തകന്റെ സ‌്കൂട്ടറിന്റെ പിന്നിലിരുന്ന് വിവാഹ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു കോൺഗ്രസ‌് പ്രവർത്തകർ തടയാൻ ശ്രമിച്ചത്. Read on deshabhimani.com

Related News