വിദ്യാലയങ്ങളില്‍ പ്രളയബാധിതർക്കുള്ള സംഭാവന ഇന്നും നാളെയും  തൃശൂർ പ്രളയബാധിതരെ സഹായിക്കാനുള്ള കൊച്ചുകൊച്ചു സംഭാവനകളുമായി വിദ്യാർഥികൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിദ്യാലയങ്ങളിലെത്തും.  ജില്ലയിലെ എല്ലാ  പൊതുവിദ്യാലയങ്ങളിലും സ്വകാര്യവിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലും ഉൾപ്പെടെ നാലര ലക്ഷത്തിൽപ്പരം സ്കൂൾ വിദ്യാർഥികൾ പങ്കാളികളാകും. നേരത്തേ 11ന് മാത്രമാണ് സംഭാവന സ്വീകരിക്കാൻ നിശ്ചയിച്ചതെങ്കിലും പിന്നീട് രണ്ടുദിവസമാക്കി. പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിന് പങ്കാളികളാവാൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വിദ്യാർഥികളോട് അഭ്യർഥിച്ചിരുന്നു.  കോളേജ് വിദ്യാർഥികളും വിവിധ ദിവസങ്ങളിലായി ദുിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കൊണ്ടിരിക്കയാണ്.  നേരത്തേ നൽകിയ അറിയിപ്പു കൂടാതെ ചൊവ്വാഴ്ച സ്കൂൾ അസംബ്ലികളിൽ ദുരിതബാധിതരെ സഹായിക്കേണ്ടതിന്റെ അനിവാര്യത കുട്ടികളെ ബോധ്യപ്പെടുത്തും. ചൊവ്വാഴ്ച രാവിലെതന്നെ എല്ലാ ക്ലാസുകളിലും ബക്കറ്റോ ബോക്സോ വയ‌്ക്കും. ബുധനാഴചയും  സംഭാവന ഇതേ രീതിയിൽ സ്വീകരിക്കും. സംഭാവനയ‌്ക്കായി കുട്ടികളെ നിർബന്ധിക്കില്ല.കഴിയുന്നത്ര സംഭാവന ബക്കറ്റിലിടാനാണ് നിർദേശം.  Read on deshabhimani.com

Related News