ബദിയടുക്ക പീഡനം സൗറാബിയുടെ അറസ്‌റ്റ്‌ ഒഴിവാക്കാൻ മുസ്ലിം ലീഗ്‌ സമ്മർദംബദിയടുക്ക പതിനാലുകാരിയെ  മൂന്നു വർഷം പീഡിപ്പിച്ച കേസിൽ പ്രതിയായ  സൗറാബിയെ അറസ്‌റ്റുചെയ്യുന്നത്‌ ഒഴിവാക്കാൻ വീണ്ടും മുസ്ലിം ലീഗ്‌ സമ്മർദം. സ്‌ത്രീയെന്ന പരിഗണന നൽകി അറസ്‌റ്റുചെയ്യരുതെന്നാണ്‌ ലീഗ്‌ നേതാക്കളുടെ ആവശ്യം. കേസ്‌ ഒഴിവാക്കാൻ തുടക്കം മുതൽ  ലീഗ്‌ നേതാക്കൾ ളിൽ  നടത്തിയ ഇടപെടലിനു പുറമേയാണിത്‌.  പോക്സോ നിയമ പ്രകാരം ബദിയടുക്ക പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തിട്ടുള്ള ബദിയടുക്കയിലെ കെഎംസിസി നേതാവ് അബൂബക്കർ ഗൾഫിലാണ്. ഇയാൾ ഗൾഫിൽ പോയ സമയത്ത് പെൺകുട്ടിയെ  ഇയാളുടെ ഭാര്യ സൗറാബിയും ശാരീരികമായി പീഡിപ്പിച്ചു. മാത്രമല്ല പെൺവാണിഭത്തിന് ഉപയോഗിച്ചെന്നും  ആരോപണമുണ്ട്. സൗറാബിക്ക് കാസർകോട് നഗരത്തിലെ വസ്ത്രാലയ ഉടമ, മുസ്ലീം ലീഗ്, കോൺഗ്രസ് നേതാക്കളുമായി നല്ല ബന്ധമുണ്ട്. ഒരു മാസമായി പൊലീസിന് പിടികൊടുക്കാതെ കർണാടകയിലും നാട്ടിലെ ബന്ധുവീടുകളിലും കഴിയുന്ന സൗറാബി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് സഹായം ചെയ്തത് ലീഗ് ‐കോൺഗ്രസ്‌ നേതാക്കളാണ്. മൂന്ന് വർഷമായി നടന്ന പീഡനത്തിന്‌ ഒരുമാസം മുമ്പാണ് ബദിയഡുക്കയിലെ സ്‌ത്രീക്കെതിരെ  പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.   അതേസമയം പ്രതികളെ അറസ്‌റ്റുചെയ്യാതെ രക്ഷപ്പെടാൻ വഴിയൊരുക്കുന്നതിനെതിരെ ബദിയടുക്ക പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്‌ഐ മാർ ച്ച്‌ നടത്തും.  ബദിയടുക്ക, നീർച്ചാൽ മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ രാവിലെ 10ന്‌ ആണ്‌ സമരം.  Read on deshabhimani.com

Related News