കോട്ടൺഹിൽ കാൽനട മേൽപ്പാലം തുറന്നു

കോട്ടൺഹിൽ സ്‌കൂളിനു മുന്നിൽ നിർമിച്ച കാൽനട മേൽപ്പാലം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം വി എസ് ശിവകുമാർ എംഎൽഎ, മേയർ വി കെ പ്രശാന്ത്‌്‌, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ


തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ പരിസരത്തെ ഗതാഗതക്കുരുക്ക‌് പരിഹരിക്കാനായി പണിത കാൽനട മേൽപ്പാലം നാടിനു സമർപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പാലം ഉദ്ഘാടനംചെയ‌്തു. നഗരസഭയും സൺ ഇൻഫ്രാസ്ട്രക്ചറും സംയുക്തമായാണ‌്  നിർമാണം. തിരക്കേറിയ റോഡിൽ വിദ്യാർഥികൾക്കും യാത്രികർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ പാലം സഹായിക്കും. ഇതേ മാതൃകയിൽ പട്ടത്തും മേൽപ്പാലം നിർമിക്കുന്നത‌് നഗരസഭയുടെ പരിഗണനയിലാണ‌്. മേയർ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വി എസ് ശിവകുമാർ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ എന്നിവർ സംസാരിച്ചു.         Read on deshabhimani.com

Related News