മാവേലിക്കരയിൽ 7000 പേരെ വരിക്കാരാക്കും മാവേലിക്കര ദേശാഭിമാനി പത്രക്യാമ്പയിനുമായി ബന്ധപ്പെട്ട‌് മാവേലിക്കര ഏരിയതല ജനറൽ ബോഡി യോഗം എകെജി ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌ംഗം കെ രാഘവൻ ഉദ്ഘാടനംചെയ‌്തു. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത, ഏരിയ സെക്രട്ടറി കെ മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗം കോശി അലക‌്സ‌് എന്നിവർ സംസാരിച്ചു. 7000 പേരേ വാർഷിക വരിക്കാരാക്കാൻ യോഗം തീരുമാനിച്ചു. Read on deshabhimani.com

Related News