കുടുംബശ്രീ അനുഭവങ്ങൾ ചോദിച്ചറിഞ്ഞ‌് ബൃന്ദ കാരാട്ട‌്  കോഴിക്കോട‌് പ്രളയബാധിത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ കുടുംബശ്രീ പ്രവർത്തകരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞ‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌്.  വീട‌് വൃത്തിയാക്കിയും സഹായങ്ങളെത്തിച്ചും ദുരിതബാധിതർക്ക‌് ആശ്വാസം പകർന്ന ദിനങ്ങൾ പ്രിയ നേതാവിനു മുന്നിൽ പങ്കുവയ‌്ക്കുമ്പോൾ പലരും ആവേശത്തിലായിരുന്നു.  ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ‌്ഘാടന ചടങ്ങിന‌ു ശേഷമാണ‌് ബൃന്ദയും കുടുംബശ്രീ അംഗങ്ങളും സംവദിച്ചത‌്. എൻജിഒ യൂണിയൻ ഹാളിൽ  കൺവൻഷനിലെത്തിയ കുടുംബശ്രീ പ്രവർത്തകരെ കാണാൻ ബൃന്ദ കാരാട്ട‌് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.  Read on deshabhimani.com

Related News