മൃഗങ്ങളിൽ എലിപ്പനി പരിശോധന  ആലപ്പുഴ പ്രളയമേഖലയിലെ മൃഗങ്ങളിൽ എലിപ്പനി പരിശോധന നടത്താൻ രക്ഷസാമ്പിളുകൾ ശേഖരിച്ചു.  ംകചെന്നൈ മാധവാരത്തുള്ള സെന്റർ ഫോർ സൂണോസിസ‌് ഡയഗ‌്നോസിസിലെ ഡോ. എ പി സെന്തിൽകുമാറിന്റെ നേത‌ൃത്വത്തിലുള്ള സംഘമാണ‌് ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും വളർത്തുമൃഗങ്ങളുടെ രക‌്തസാമ്പിളുകൾ ശേഖരിച്ചത‌്. നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയുടെ അഭ്യർഥനപ്രകാരമാണ‌് സംഘമെത്തിയത‌്. ചെങ്ങന്നൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. ദീപു ഫിലിപ്പ‌് മാത്യു, ഡോ. രതീഷ‌് ബാബു എന്നിവർ സംഘത്തോടൊപ്പമുണ്ടായി. Read on deshabhimani.com

Related News