ദുരിതാശ്വാസനിധി സമാഹരണം വിജയിപ്പിക്കുക  ഹരിപ്പാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജില്ലാതലത്തിൽ നടക്കുന്ന ധനസമാഹരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേർന്നത്. ഓരോ പഞ്ചായത്തിൽനിന്നും പരമാവധി തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ എല്ലാ പഞ്ചായത്ത‌് പ്രസിഡന്റുമാരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.   ഹരിപ്പാട് മണ്ഡലത്തിൽനിന്ന‌് സമാഹരിക്കുന്ന തുക 17ന് രാവിലെ ഹരിപ്പാട് നഗരസഭയിൽ നടക്കുന്ന ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് കൈമാറും. ജില്ലയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിലേക്ക് എല്ലാവരും തങ്ങളുടെ വിഹിതം സംഭാവനയായി നൽകണമെന്ന് യോഗം അഭ്യർഥിച്ചു. ജില്ലയുടെ ചുമതലയുള്ള സ്‌പെഷൽ ഓഫീസറും നികുതിവകുപ്പ് സെക്രട്ടറിയുമായ പി വേണുഗോപാൽ, ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പുന്നൂർമഠം, എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News