കുടിവെള്ളത്തിന്റെ പരിശോധപകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും: മന്ത്രി ന തുടങ്ങി ആലപ്പുഴ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനുള്ള കൂടുതൽ പ്രവർത്തനങ്ങളാണ‌് ഇനി ജില്ലയിൽ നടക്കേണ്ടതെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ.  ശനിയാഴ‌്ച വൈകിട്ട‌് ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ ചേർന്ന  ആരോഗ്യവകുപ്പ‌് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനം ലോകത്തിന‌് മാതൃകയായ പ്രവർത്തനമാണ‌് പ്രളയാനന്തരം നടത്തിയതെന്ന‌് കേന്ദ്രമന്ത്രി ഉൾപ്പെടെ വിലയിരുത്തി. ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.  പ്രളയം കൂടുതൽ ബാധിച്ചത‌് ആലപ്പുഴയെയാണെങ്കിലും പകർച്ചാവ്യാധികൾ പ്രതിരോധിക്കാനായി. എലിപ്പനി മരണം വളരെ കുറയ‌്ക്കാൻ സാധിച്ചു. ആരോഗ്യ വകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ‌് ഇതിന‌് സാധിച്ചത‌്. എന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ നിർണായകമാണെന്നും ജില്ലയിൽ പ്രളയമേഖലയിൽ  നിന്നും വെള്ളം ഇനിയും ഇറങ്ങാത്തതിനാൽ കൂടുതൽ പ്രതിരോധപ്രവർത്തനം നടത്തേണ്ടതുണ്ടെന്നും മന്ത്രി നിർദേശിച്ചു.  ഡെങ്കിപ്പനി, കോളറ തുടങ്ങിയ ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽക്കണ്ട‌് പ്രവർത്തിക്കണം. ക്യാമ്പുകളിലേയും വീടുകളിലേയും തുടർ പ്രവർത്തനം കൂടുതൽ ശക്തമാക്കണം. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കാൻ കൂടുതൽ പ്രചാരണം നടത്തണം. ജില്ലയിൽ എലിപ്പനി ബാധിച്ചുണ്ടായ മരണങ്ങൾ പ്രതിരോധ ഗുളികകൾ  കഴിക്കാത്തത‌് കാരണമാണെന്നും മന്ത്രി പറഞ്ഞു.  ആലപ്പുഴ മെഡിക്കൽ കോളേജിലേയും ആരോഗ്യ വകുപ്പിലേയും ഡോക്ടർമാർക്ക് പുറമേ വിവിധ ജില്ലകളിൽ നിന്നായി ഡോക്ടർമാർ, നേഴ്‌സുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പകർച്ച വ്യാധികളുടെ ലക്ഷണങ്ങൾ എവിടെയെങ്കിലും കണ്ടെത്തിയാൽ അറിയിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വയറിളക്ക രോഗങ്ങൾ നിയന്ത്രിക്കാൻ ഒആർഎസ് ലായനികളും പലയിടത്തായി സജ്ജമാക്കിയിട്ടുണ്ട്.  വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെ ചമ്പക്കുളം, അമ്പലപ്പുഴ, വെളിയനാട് എന്നിങ്ങനെ 3 ബ്ലോക്കുകളായി തിരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടികളും ശക്തിപ്പെടുത്തിയിട്ടുണ്ട്.  നാഷണൽ ആയുഷ് മിഷൻ സ‌്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുഭാഷ്, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. ആർ വി രാംലാൽ, ഡിഎംഒ. ഡോ. സി മുരളീധരൻപിള്ള, ആയുർവേദ ഡിഎംഒ ഡോ. ഷീബ, ഹോമിയോ ഡിഎംഒ. ഡോ. ലീലാമ്മ, ഡിപിഎം. ഡോ. രാധാകൃഷ്ണൻ, തിരുവനന്തപുരം ഡിപിഎം. ഡോ. പി വി അരുൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News