ഹരിതം 2018ന് തുടക്കം

കെഎസ്എസ് പിയു ഹരിതം 2018 ന്റെ ഭാ​ഗമായി പോരൂരിൽ നടന്ന നടീൽ ഉത്സവം


മലപ്പുറം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി സർക്കാർ ഹരിതകേരളം മിഷന്റെ ഭാ​ഗമായി ഹരിതം 2018 നെൽകൃഷിക്ക് തുടക്കം കുറിച്ചു. പോരൂരിൽ ജനകീയ വായനശാലക്കുസമീപം സംഘടനാം​ഗമായ നന്ദകുമാറിന്റെ പാടശേഖരത്തിൽ നടക്കുന്ന നെൽകൃഷി നടീൽ ഉത്സവം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ആസ്യ ഉദ്ഘാടനംചെയ്തു.  മാർച്ച് ഒന്‍പതിന് വണ്ടൂരിൽ നടക്കുന്ന സംഘടനാ ജില്ലാ സമ്മേളനത്തിന് ആവശ്യമായ അരിയും പച്ചക്കറിയും ഇതിൽനിന്ന് ശേഖരിക്കും. യൂണിയൻ ജില്ലാ പ്രസിഡന്റ് പി കെ അബ്ദുറഹിമാൻ അധ്യക്ഷനായി.  പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എസ് അർച്ചന, വാർഡ് മെമ്പർ പി രമണി, കൃഷി ഓഫീസർ ലീന, പഞ്ചായത്തം​ഗം കെ മുഹമ്മദാലി, യൂണിയൻ ജില്ലാ ജോ. സെക്രട്ടറി കെ ടി അലി അസ്‌കർ, യു സി നന്ദകുമാർ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി സി വി താരാനാഥൻ സ്വാഗതവും വണ്ടൂർ ബ്ലോക്ക് സെക്രട്ടറി ഇ ഉണ്ണികൃഷ്ൻ നമ്പൂതിരി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News