ഇന്ധന വിലവർധന: മോഡിയുടെ കോലം കത്തിച്ചു

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിച്ചപ്പോൾ


  ആലപ്പുഴ ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച‌്  ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാഴാഴ‌്ച ഏരിയകേന്ദ്രങ്ങളിൽ  നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു. ആലപ്പുഴ പുന്നപ്ര വയലാർ സ‌്മാരക ഹാളിന് മുന്നിൽ കേന്ദ്രീകരിച്ച് മോഡിയുടെ കോലവുമായി  പ്രകടനം നടത്തിയ ശേഷമാണ് കത്തിച്ചത്. ജില്ലാക്കോടതി ജങ‌്ഷനിൽ കോലം കത്തിച്ച ശേഷം നടന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മനു സി പുളിക്കൽ ഉദ‌്ഘാടനം ചെയ‌്തു. അനസ്‌ അലി, ആർ രാഹുൽ, പി കെ സുധീഷ്, അജേഷ്, ശ്രീജിത്, സുനിൽ ജോർജ്, സജീബ്, ഊർമിള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News