ജമാഅത്ത് നേതൃത്വത്തിനെതിരെ പ്രതിഷേധം  കായംകുളം പുത്തന്‍തെരുവ് മുസ്ലിം ജമാഅത്തില്‍ പന്ത്രണ്ട് വയസുകാരിയെ മദ്രസാ അധ്യാപകന്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ ഉമ്മ ജമാഅത്ത് കമ്മിറ്റിക്ക് നല്‍കിയ പരാതി രണ്ട് മാസം പൂഴ‌്ത്തിവച്ച ഭാരവാഹികളെ അറസ‌്റ്റ‌് ചെയ്യണമെന്നാവശ്യവുമായി വിശ്വാസികള്‍. ജമാ അത്ത് ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ‌്ത്രീകൾ ഉൾപ്പെടെ ഒരു വിഭാഗം വിശ്വാസികൾ കഴിഞ്ഞ ദിവസം പൊലീസ് സ‌്റ്റേഷന്‍ മാര്‍ച്ച് നടത്തി.   അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന്‌ പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് അംഗങ്ങള്‍. മദ്രസാ അധ്യാപകനായ ഇമാം ആദിക്കാട്ടുകുളങ്ങര തറയിൽ തെക്കതിൽ മുഹമ്മദ് ഷിയാഖ് ജൗഹരിയെ കഴിഞ്ഞ ദിവസം അറസ‌്റ്റ‌്  ചെയ‌്തിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് രാജിവച്ചുപോയ ഇമാം ചിലരുടെ സമ്മർദ്ദം മൂലം കഴിഞ്ഞ  ദിവസം വീണ്ടും എത്തി ചുമതലയേറ്റു. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു.   Read on deshabhimani.com

Related News