‘സ‌്നേഹം പൂക്കുന്ന ഇടവഴിയോരം’ പ്രകാശനം 9ന‌്  ആലപ്പുഴ അഗസ‌്റ്റിൻ ജി കുന്നേൽ രചിച്ച ‘സ‌്നേഹം പൂക്കുന്ന ഇടവഴിയോരം’ നോവലിന്റെ പ്രകാശനം ഞായറാഴ‌്ച പകൽ മൂന്നിന‌് വെള്ളാപ്പള്ളി എൽപി സ‌്കൂളിൽ നടക്കും. എക‌്സൈസ‌് ഡെപ്യൂട്ടി കമീഷണർ എ എൻ ഷാ ഉദ‌്ഘാടനംചെയ്യും. ബുക്ക‌് മാർക്ക‌് സെക്രട്ടറി എ ഗോകുലേന്ദ്രൻ പ്രകാശനം നിർവഹിക്കും. ഫാ. റൈനോൾഡ‌് വട്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ അഗസ‌്റ്റിൻ ജി കുന്നേൽ, ടി ജെ നെൽസൺ, സാബു രൂപകല എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News