ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന് പറഞ്ഞിട്ടില്ല: നഗരസഭാ ചെയർമാൻ    ആലപ്പുഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലന്ന‌് ആലപ്പുഴ നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് അറിയിച്ചു. കൗൺസിൽ യോഗത്തിൽ പല അഭിപ്രായങ്ങളും വന്നു.   കൗൺസിലർമാരുടെ ഒരുമാസത്തെ ഓണറേറിയം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനുള്ള നടപടി ആരംഭിച്ചതായും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും അധ്യക്ഷൻ പറഞ്ഞു. Read on deshabhimani.com

Related News