മോട്ടോർ തൊഴിലാളികൾ കേന്ദ്ര ഓഫീസിലേക്ക്‌ മാർച്ച‌് നടത്തി  തിരുവനന്തപുരം ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച‌് ഓട്ടോടാക‌്സി ആൻഡ‌് ലൈറ്റ‌് വർക്കേഴ‌്സ‌് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ ജില്ലകളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക‌് മാർച്ച‌് നടത്തി.  തിരുവനന്തപുരത്ത‌് ഏജീസ‌് ഓഫീസിലേക്കുള്ള മാർച്ച‌് പുളിമൂട‌് ജനറൽ പോസ‌്റ്റ‌് ഓഫീസിനുമുന്നിൽനിന്ന‌് ആരംഭിച്ചു. ഏജീസ‌് ഓഫീസിനുമുന്നിൽ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ‌്ഘാടനം ചെയ‌്തു. കണ്ണൂർ ആർഎസ‌് പോസ‌്റ്റ‌് ഓഫീസിലേക്ക‌് മാർച്ചും ധർണയും നടത്തി. സ‌്റ്റേഡിയം കോർണറിൽനിന്ന‌് ആരംഭിച്ച മാർച്ചിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.  ഒട്ടോ, ടാക‌്സി, ലൈറ്റ‌് മോട്ടോർ തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി ആഹ്വാനപ്രകാരമായിരുന്നു സമരം.  സിഐടിയു ജില്ല സെക്രട്ടറി ടി രാമകൃഷ‌്ണൻ മാർച്ച‌് ഉദ‌്ഘാടനം ചെയ‌്തു. ഒാട്ടോ ഡ്രൈവേഴ‌്സ‌് യൂണിയൻ ജില്ല സക്രട്ടറി  യു വി രാമചന്ദ്രൻ അധ്യക്ഷനായി.  വി കെ ബാബുരാജ‌്, എൻ കെ ശ്രീനിവാസൻ, എം വേലായുധൻ, എ വി പ്രകാശൻ എന്നിവർ സംസാരിച്ചു.  കോ ഓഡിനേഷൻ ജില്ലസെക്രട്ടറി പി കെ സത്യൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News