നാടൻ പാട്ട‌് പത്തുപേർക്ക് സാംസ‌്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് കണ്ണൂർ സാംസ്കാരിക രംഗത്ത് പുത്തനുണർവ‌് പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ് യുവജനങ്ങൾക്കായി ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ്പിന് നാടൻ പാട്ട് വിഭാഗത്തിൽ ജില്ലയിൽനിന്ന് പത്ത് പേരെ തെരഞ്ഞെടുത്തു.  ഗ്രാമതലത്തിൽ കലാസമിതികൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്  കലാപഠനത്തിൽ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി. റംഷി  പട്ടുവം , നിഖിൽ വെള്ളാച്ചേരി, പ്രവീൺ രുഗ്മ ഏഴോം, എം കെ വന്ദന കോറോം, കെ റിജിഷ പാപ്പിനിശേരി, എ വി നികേഷ്  പരിയാരം, വി പി ശ്രീനാഥ് പയ്യന്നൂർ, ശരത് അത്താഴക്കുന്ന്. രൂപേഷ് പൂക്കോത്ത്, കെ വി ഷാനിമോൾ  എന്നിവർക്കാണ് ജില്ലയിൽനിന്ന് ഫെലോഷിപ്പ് ലഭിച്ചത്. സംസ്ഥാനത്ത് ആകെ ആയിരം യുവകലകാരന്മാർക്കാണ് രണ്ട‌് വർഷത്തേക്കുള്ള ഫെലോഷിപ്പ് നൽകുന്നത്. Read on deshabhimani.com

Related News