എംഎൽഎ മെറിറ്റ് അവാർഡ് വിതരണം കായംകുളം യു പ്രതിഭ ഹരി എംഎൽഎയുടെ മെറിറ്റ് അവാർഡ് 2018 അഗ്രഗാമി പ്രതിഭാ പുരസ‌്കാരം വിതരണംചെയ‌്തു. കായംകുളം മികാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ പുരസ‌്കാരങ്ങൾ വിതരണംചെയ‌്തു. യു പ്രതിഭ ഹരി എംഎൽഎ അധ്യക്ഷയായി. നഗരസഭാ ചെയർമാൻ എൻ ശിവദാസൻ സ്വാഗതം പറഞ്ഞു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിപിൻ സി ബാബു, കെ രഘു പ്രസാദ്, രജനി ജയദേവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി പ്രഭാകരൻ, പ്രെഫ. വി വാസുദേവൻ, എ വി രഞ്ജിത്ത്, ബി വിജയമ്മ, സി ക‌ൃഷ‌്ണമ്മ, ജില്ലാ പഞ്ചായത്തംഗങ്ങളായ മണി വിശ്വനാഥ്, ജേക്കബ് ഉമ്മൻ, ആലപ്പി സ‌്പിന്നിങ‌് മിൽ ചെയർമാൻ എം എ അലിയാർ, സിൻഡിക്കേറ്റ് അംഗം അഡ്വ. കെ എച്ച് ബാബുജാൻ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ സുകുമാരപിള്ള, രാമപുരം ചന്ദ്രബാബു, ഡിഇഒ സുബിൻ പോൾ എന്നിവർ സംസാരിച്ചു. റാങ്ക് ജേതാക്കൾ, പത്താം ക്ലാസ‌്, പ്ലസ്ടു പരീക്ഷകളിൽ (സ‌്റ്റേറ്റ് സിബിഎസ‌്സി, ഐസിഎസ്‌സി, നവോദയ) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കായംകുളം മണ്ഡലത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കുമാണ് പുരസ‌്കാരം വിതരണംചെയ‌്തത്. സർവകലാശാല, സ‌്കൂൾ യുവജനോത്സവ വിജയികളുടെ ജുഗൽബന്ദി, ഡോ. അച്യുത് ശങ്കർ, പ്രവീൺ പരമേശ്വർ എന്നിവർ നയിക്കുന്ന സർഗ സംവാദം എന്നിവ സംഘടിപ്പിച്ചിരുന്നു. Read on deshabhimani.com

Related News