ദുരിതാശ്വാസനിധി തുകയുടെ വലിപ്പമല്ല; പങ്കാളിത്തമാണ‌് പ്രധാനം: മന്ത്രി എ കെ ബാലൻ

വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള നോട്ടുബുക്കിന്റെയും കുടിവെള്ളത്തെിന്റെയും വിതരണോദ്ഘാടനം ചെങ്ങന്നൂരിൽ മന്ത്രി എ കെ ബാലൻ നിർവഹിക്കുന്നു


  ചെങ്ങന്നൂർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എല്ലാ മലയാളികളും സംഭാവന നൽകണമെന്നും തുകയുടെ ഏറ്റക്കുറച്ചിലല്ല പങ്കാളിത്തമാണ് പ്രധാനമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. രക്ഷാപ്രവർത്തനവും പുനരധിവാസവും വിജയകരമായി പൂർത്തിയായ ചെങ്ങന്നൂരിൽ പകർച്ചവ്യാധികൾ പടരാതിരിക്കുവാൻ ജാഗ്രത വേണമെന്നും  മന്ത്രി പറഞ്ഞു.   വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ സ‌്കൂൾ കുട്ടികൾക്കായി സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ സമാഹരിച്ച  നോട്ടുബുക്ക്, കുടിവെള്ളം എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.   ചെങ്ങന്നൂർ ക്രിസ‌്ത്യൻ കോളേജ് ജങ‌്ഷന‌് സമീപമുള്ള ഗിരിദീപം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക‌് പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി  അധ്യക്ഷയായി. ബ്ലോക്ക‌് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ടി ഷൈലജ, കെ കെ രാധമ്മ, ജില്ല പഞ്ചായത്തംഗങ്ങളായ ജെബിൻ പി വർഗീസ്, ജോജി ചെറിയാൻ, വി വി അജയൻ, എം എച്ച് റഷീദ്, പി ഡി ശശിധരൻ, ചെങ്ങന്നൂർ തഹസീൽദാർ കെ ബി ശശി, എ ഇ ഒ കെ ബിന്ദു എന്നിവർ സംസാരിച്ചു. സജി ചെറിയാൻ എംഎൽഎ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News