4210 പേർ പരീക്ഷ എഴുതും

പെരിനാട്‌ പഞ്ചായത്തിൽ അക്ഷരലക്ഷം പരീക്ഷയ്‌ക്ക്‌ മുന്നോടിയായി നടന്ന ക്ലാസ്‌


കൊല്ലം 2021ഓടെ കേരളത്തെ പരിപൂർണ്ണ സാക്ഷരതയിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ സാക്ഷരതാമിഷന്‍ നേതൃത്വത്തിൽ നടപ്പാക്കുന്ന അക്ഷര ലക്ഷം പരീക്ഷ 5ന്. ജില്ലയിലെ 170 കേന്ദ്രങ്ങളിലായി 4210 പേർ പരീക്ഷ എഴുതും.  സാക്ഷരതാമിഷൻ വിദ്യാകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന വാർഡുകളിൽ നടത്തിയ സർവേ വഴി കണ്ടെത്തിയ പഠിതാക്കൾക്ക് പ്രത്യേക സാക്ഷരതാ പാഠാവലി തയ്യാറാക്കി ഇൻസ്ട്രക്ടർ പരിശിലനം നടത്തുകയും ചെയ്തു.  തുടർന്ന് പരിശീലനം ലഭിച്ച  ഇൻസ്ട്രക്ടർമാരും പ്രേരക്മാരും ഇവർക്ക് ക്ലാസ്സുകൾ നടത്തിയാണ് ഇവരെ പരീക്ഷയ്ക്ക് തയ്യാറാക്കിയത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മറ്റ് വാർഡുകളിൽ അടുത്തഘട്ടത്തിൽ സർവ്വേ നടത്തി പരിപൂർണ്ണ സാക്ഷരതയിലെത്തിക്കാനാണ് പരിപാടി. അക്ഷരലക്ഷം പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 5ന് കുല ശേഖരപുരം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിർവ്വഹിക്കും. രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷാസമയം. Read on deshabhimani.com

Related News