കുടിവെള്ളവും ബ്ലീച്ചിങ് പൗഡറും ലഭിക്കുന്നില്ലെന്ന് പരാതിആലപ്പുഴ തലവടി, മുട്ടാർ ഉൾപ്പെടെയുള്ള ചില പഞ്ചായത്തുകളിൽ കുടിവെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് മന്ത്രിക്ക് മുന്നിൽ പരാതി ഉയർന്നു. ഇവിടെ ആവശ്യത്തിന് കുപ്പിവെള്ളം നൽകാൻ മന്ത്രി നിർദേശിച്ചു. കൂടാതെ ആവശ്യമായ കിയോസ്‌കുകൾ സ്ഥാപിച്ച് വെള്ളം എത്തിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.  ബ്ലീച്ചിങ് പൗഡർ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറുമായി മന്ത്രി ഫോണിൽ ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് അത് എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചു.  തലവടി പഞ്ചായത്തിൽ ആവശ്യത്തിന് എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക ലഭ്യമാക്കാനും മന്ത്രി നിർദേശിച്ചു. പ്രതിരോധ ഗുളിക കിട്ടിയിട്ടില്ല എന്ന പരാതിയെത്തുടർന്നായിരുന്നു നിർദേശം. Read on deshabhimani.com

Related News