പ്രളയത്തിനിടെ പശുമോഷണം : പ്രതികൾ പിടിയിൽ  തകഴി  വെള്ളപ്പൊക്കസമയത്തു പശുവിനെ മോഷ‌്ടിച്ച‌് വിറ്റവർ പിടിയിൽ. പുളിങ്കുന്ന‌് പഞ്ചായത്ത് 15ാം  വാർഡിൽ കണ്ടത്തറ മോനിച്ചൻ (42), 16ാം വാർഡിൽ കൊച്ചു പുത്തൻതറ ഷിനു (41 ) എന്നിവരെയാണ‌് പുളിങ്കുന്ന‌്  പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത്.  പ്രതികളെ രാമങ്കരിക്കോടതിയിൽ ഹാജരാക്കി റിമാൻഡ‌്ചെയ‌്തു.  തോപ്പിൽചിറ വീട്ടിൽ സി പി ജെയിനിന്റെ പശുവിനെയാണ‌്  ചൊവ്വാഴ‌്ച രാത്രി മോഷ‌്ടിച്ച ത്. പുളിങ്കുന്നു പള്ളിക്കു സമീപം സുരക്ഷിതമായ സ്ഥാനത്തു പശുവിനെ പാർപ്പിച്ചിരുന്ന  ശേഷം  ക്യാമ്പിലേക്ക് പോയതായിരുന്നു ജെയിൻ.  പുളിങ്കുന്ന‌് സി ഐ കെ പി തോംസണിന്റെ  നേത‌ൃത്വത്തിലുള്ള സംഘമാണ‌് പ്രതികളെ പിടികൂടിയത‌്. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന‌്  സി ഐ പറഞ്ഞു.  Read on deshabhimani.com

Related News