ജില്ലയിൽ 55 ക്യാമ്പുകൾ മാത്രംആലപ്പുഴ വെള്ളപ്പൊക്കക്കെടുതികളെ തുടർന്ന‌് ജില്ലയിൽ തുറന്ന ദുരിതാശ്വസകേന്ദ്രങ്ങളിൽ ശേഷിക്കുന്നത‌് 55 ക്യാമ്പുകൾ മാത്രം. ഇവിടെ 1872 കുടുംബങ്ങളിലായി 6594 പേരുണ്ട‌്. സ‌്കൂളുകളിൽ അധ്യയനം തുടങ്ങിയ സാഹചര്യത്തിലാണ‌് സ‌്കൂളുകളിലെ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചത‌്. ഇപ്പോൾ ഓഡിറ്റോറിയങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിലാ‌ണ‌് ക്യാമ്പുകൾ. ബുധനൂർ വിഎച്ച‌്എസ‌്എസ‌്, പുലിയൂർ വിഎച്ച‌്എസ‌്എസ‌്, എണ്ണയ‌്ക്കാട‌് ഗവ. യുപിഎസ‌് എന്നിവിടങ്ങളിലാണ‌് നിലവിൽ ക്യാമ്പ‌് തുടരുന്നത‌്. Read on deshabhimani.com

Related News